സിസിടിവി തുണച്ചു; 94കാരിയെ ആക്രമിച്ച പ്രതി പിടിയിൽ
1105 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ94കാരിയെ വീട്ടിൽ കയറി ആക്രമിച്ച് മാള മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. അയിരൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ചെമ്മരുതി സ്വദേശി ശരത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് വൈകുന്നേരം 6.30 ഓടെ വർക്കല ശ്രീനിവാസപുരം കൃഷ്ണ നിവാസിൽ 94കാരിയായ ദേവകിയെ പ്രതി ആക്രമിക്കുമായും മാല കവരാൻ ശ്രമിക്കുകയും ചെയ്തു. വീടിന്റെ ഹാളിൽ ടിവി കണ്ടിരുന്ന ദേവകിയുടെ കഴുത്തിൽ പ്രതി ശക്തിയായി അമർത്തി പിടിക്കുകയും മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ദേവകി ബഹളം വച്ചതിനെ തുടർന്ന് മകനായ കൃഷ്ണൻ ഓടി എത്തുകയും തടയാൻ ശ്രമിച്ച കൃഷ്ണനെ തള്ളിമാറ്റി പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഓടി കൂടിയെങ്കിലും പ്രതിയെ പിടിക്കാനായിരുന്നില്ല. അതേസമയം സമാനമായ രീതിയിൽ ഏപ്രിൽ 10 ന് കൃഷ്ണന്റെ ഭാര്യ രമണിയെയും മോഷ്ടാവ് ആക്രമിച്ചിരുന്നു. രാത്രിയിൽ പുറത്തേയ്ക്ക് ഇറങ്ങിയ രമണിയുടെ മുഖത്ത് കൈ കൊണ്ട് ബലം പ്രയോഗിച്ച് തള്ളി ഇട്ടശേഷം പ്രതി കടന്ന് കളഞ്ഞിരുന്നു.