പുരുഷ പൊങ്കാലയിൻ നിറഞ്ഞ് ആര്യനാട്
1027 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആര്യനാട് പുളിമൂട്ടിൽ ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിൽ പൊങ്കാലയിട്ട് പുരുഷന്മാർ. ആറ്റുകാൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ പൊങ്കാലയർപ്പിക്കാൻ പുരുഷന്മാർ ഉണ്ടാകാറുണ്ട് എങ്കിലും പൊങ്കാലയ്ക്ക് പുരുഷന്മാർക്ക് പ്രാധാന്യം നൽകുന്ന ക്ഷേത്രം അപൂർവ്വങ്ങളായി മാത്രം കാണപെടുന്നതാണ്. 2015 മുതലാണ് ദേവ പ്രശ്നത്തെ തുടർന്ന് ഇവിടെ പുരുഷന്മാർ പൊങ്കാല അർപ്പിക്കണമെന്ന ആചാരത്തിനു തുടക്കം കുറിച്ചത്. ബുധനാഴ്ച രാവിലെ 9 മണിക്ക് പുരുഷ ഭക്തമാരുടെ നേർച്ച പൊങ്കാല ഇവിടെ ആരംഭിച്ചു. പതിനൊന്ന് മണിയോടെ പൊങ്കാല നിവേദിച്ചു. ക്ഷേത്രത്തിൻ്റെ പരിസരത്തും വഴിക്കിരുവശവുമായും നിരവധി പേരാണ് പൊങ്കാല അർപ്പിക്കാൻ എത്തിയത്. പുരുഷൻമാർക്ക് പിന്തുണയുമായി സ്ത്രീകളും പൊങ്കാല അർപ്പിക്കാൻ എത്തിയിരുന്നു.