കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടച്ചിറയിൽ ആണ് അമിത വേഗതയിൽ വന്ന കാർ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം. സംസ്ഥാനപാതയിൽ കിളിമാനൂർ ഇരട്ടച്ചിറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചിരുന്ന കിളിമാനൂർ പാപ്പാല സ്വദേശിനി അജിലായാണ് മരിച്ചത് . അജിലയോടൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന അഞ്ച് വയസുള്ള മകൻ ആര്യന് പരിക്കേറ്റിട്ടുണ്ട്. ആര്യനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിലയുടെ മൃതദേഹവും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അജില കാരേറ്റിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. അതേസമയം അപകടത്തിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്തു വന്നു. അമിത വേഗതയിൽ ആയിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു