പ്രണയാഭ്യർഥന നിരസിച്ചതിന് 16 കാരിയെ മർദ്ദിച്ച് യുവാവ്
1029 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപ്രണയാഭ്യർഥന നിരസിച്ചതിന് 16 കാരിയെ മർദ്ദിച്ച് യുവാവ്. വിദ്യാർത്ഥിനിയെ റോഡിൽ തടഞ്ഞു നിർത്തി 23 കാരനായ വിളഭാഗം സ്വദേശി കൃഷ്ണരാജ് ആക്രമിക്കുകയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. വർക്കല വെട്ടൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് കൃഷ്ണരാജ് മർദ്ദിച്ചത്. നിരന്തരമായി ഇയാൾ പെൺകുട്ടിയെ പ്രണയാഭ്യർത്ഥനയുടെ പേരിൽ ശല്യം ചെയ്തിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞദിവസം കടയ്ക്കാവൂരിൽ ട്യൂഷന് പോയി ബസ്സിൽ തിരികെ വീട്ടിലേക്ക് വരുമ്പോൾ യുവാവ് കൂടെ കയറുകയും വിദ്യാർത്ഥിനി ഇരുന്ന സീറ്റിന് തൊട്ടടുത്തു ഇരിക്കുകയും കുട്ടിയുടെ കയ്യിൽ പിടിക്കുകയും ചെയ്തു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. പ്രണയം നിഷേധിച്ച വൈരാഗ്യത്താൽ പെൺകുട്ടി വെട്ടൂർ ജംഗ്ഷനിൽ ബസ്സ് ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴി ഇയാൾ റോഡിൽ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു.