നീന്തൽകുളത്തിൽ വീണ പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം
നീന്തൽകുളത്തിൽ വീണ പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം. പട്ടാമ്പി കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നാണ് സംഭവം. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് കുളത്തിൽ വീണ് മുങ്ങി മരിച്ചത്. അബദ്ധത്തിൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിലെ പെൺകുട്ടിയാണ് മുങ്ങി മരിച്ചത്. കൊപ്പം മുളയൻകാവിൽ സ്വകാര്യവ്യക്തി നടത്തുന്ന ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിലാണ് പെൺകുട്ടി വീണത്. തിങ്കളാഴ്ച ഉച്ചയോടെയിരുന്നു അപകടം. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.