കെഎസ്ഇബിയുടെ ക്രൂരതയിൽ സഹിക്കെട്ട് ഒരു കുടുംബം
1139 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെ.എസ്.ഇ.ബി. അധികൃതരുടെ ക്രൂരതയിൽ സഹിക്കെട്ട് ഒരു കുടുംബം. വൈദ്യുതി കണക്ഷൻ നൽകുന്നതിനായി വീട്ടുമുറ്റത്ത് പ്രത്യേകമായി ഭിത്തി പണിയിപ്പിക്കുകയായിരുന്നു കെ.എസ്.ഇ.ബി അധികൃതർ. തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ വാഴപ്പാറയിലാണ് സംഭവം. ഇലക്ട്രിക് പോസ്റ്റിൽ നിന്ന് വീട്ടിലേക്കുള്ള വൈദ്യുതി ലൈൻ വലിച്ചപ്പോൾ കണക്കു പ്രകാരം ഒരു മീറ്റർ കൂടുതലാണെന്ന കാരണം പറഞ്ഞാണ് വീട്ടുമുറ്റത്ത് പ്രത്യേകമായി ഭിത്തി പണിയിപ്പിച്ചു മീറ്റർ വച്ചു കണക്ഷൻ നൽകിയത്. എന്നാൽ, ഈ ഭിത്തി നിലംപൊത്താറായിട്ടും മീറ്റർ മാറ്റി വീടിൻറെ ചുവരിൽ വച്ചുകൊടുക്കാൻ കെഎസ്ഇബി അധികൃതർ തയ്യാറാകുന്നില്ല. നിയമപ്രകാരം പോസ്റ്റിൽ നിന്ന് 35 മീറ്റർ ദൂരത്തേക്ക് മാത്രമേ സർവീസ് ലൈൻ വലിക്കാനാവൂ. എന്നാൽ, വാഴപ്പാറ കോവിൽവിളാകം വീട്ടിൽ ശാന്തയുടെ വീട്ടിലേക്കുള്ള ദൂരം 36 മീറ്ററാണ്. ഇതോടെയാണ് മീറ്റർ വെക്കാൻ വർഷങ്ങൾക്ക് മുമ്പ് ഇവരോട് പ്രത്യേകം ഭിത്തി നിർമ്മിക്കാൻ ആവശ്യപ്പെട്ടത്. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവരായതിനാൽ സർക്കാർ ചെലവിൽ ഒരു പോസ്റ്റിട്ട് സുരക്ഷിതമായി വൈദ്യുതി നൽകാമെന്നിരിക്കെയായിരുന്നു കെഎസ്ഇബി അധികൃതരുടെ ഈ ക്രൂരത.