നവവധുവിന്റെ മരണം ഭർതൃവീട്ടുകാർ അറസ്റ്റിൽ
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
അരുവിക്കര കാച്ചാണി സ്വദേശിനിയായ അനുപ്രിയയുടെ മരണത്തിൽ ഭര്‍തൃ വീട്ടുകാർ അറസ്റ്റിൽ. ഭര്‍ത്താവ് മനുവിന്റെ മാതാപിതാക്കളായ കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്മദന് (78) ഭാര്യ വിജയ (71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള ഭര്‍ത്താവ് മനുവാണ് കേസിലെ ഒന്നാം പ്രതി. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 11നാണ് അരുവിക്കര കാച്ചാണി സ്വദേശിനി 29കാരിയായ അനുപ്രിയയെ കിടപ്പ് മുറയില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം മുകളിലേക്ക് പോയ അനുപ്രിയയെ വൈകിട്ടായിട്ടും കാണാതായതോടെ റൂം തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞതിന് പിന്നാലയായിരുന്നു ആത്മഹത്യ. ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ വീട്ടുകാരുടെയും മാനസിക സമര്‍ദ്ദത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുകളുടെ പരാതി.