പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
1018 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്താം ക്ലാസ് വിദ്യാര്‍ഥി പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്താണ് സംഭവം. പൂഴനാട് എസ്എസ് മന്ദിരത്തില്‍ സുനിലിന്റെയും മഞ്ജുഷയുടെയും മകന് അഭിനവ് സുനില്‍ ആണ് പാമ്പുകടിയേറ്റ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിനെ എന്തോ കടിച്ചതായി തോന്നിയപ്പോൾ കുട്ടി അച്ഛനോട് പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓട്ടോയില്‍ ഇവര്‍ സമീപ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, ഗുരുതരാവസ്ഥയിലായപ്പോള്‍ കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ഇവിടെ നിന്ന് ഇവര്‍ മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ ജീവന് നഷ്ടപ്പെടുകയായിരുന്നു. ആദ്യം എലിയാകാം കടിച്ചത് എന്നാണ് ഇവര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്നുള്ള കണ്ടെത്തലില്‍ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.