തിരുവനന്തപുരത്ത് ഒരു വീട്ടിൽ നിന്ന് 100 പവൻ സ്വർണം മോഷണം പോയി
1012 views
തിരുവനന്തപുരം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിനു സമീപം ഐശ്വര്യയിൽ ബാലസുബ്രഹ്മണ്യന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം തൃച്ചന്തൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടുടമ രാമകൃഷ്ണൻ ദുബായിൽ ജോലി ചെയ്യുകയാണ്. മകന്റെ ഉപനയന ചടങ്ങുകൾക്ക് കരുതിവെച്ച 100 പവൻ സ്വർണം വീടിന്റെ രണ്ടാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. രണ്ടാം നിലയിലെ പുറത്തേക്കുള്ള വാതിൽ തുറന്നുകിടക്കുകയായിരുന്നു. റൂമിലെ സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു നാളുകളായി തലസ്ഥാനത്ത് നിരവധി വീടുകളിൽ മോഷണം നടന്നിരുന്നു.