ചർച്ച് ബില്ലിനെതിരെ യുവജന പോസ്റ്റർ
1027 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചർച്ച് ബില്ലിനെതിരെ പ്രതിഷേധവുമായി യുവജന പോസ്റ്റർ. ഓശാന ഞായർ ആചരണ ദിവസമാണ് പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികൾക്ക് സമീപമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ചർച്ച് ബിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുണ്ട്. ഇതിൽ ഓർത്തഡോക്സ് സഭയ്ക്കുള്ള എതിർപ്പാണ് പരസ്യ പ്രതികരണമായി പോസ്റ്റർ പതിപ്പിച്ചുകൊണ്ട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ ഉപ സമതി ഇക്കാര്യത്തിൽ ഇരു സഭാ നേതൃത്വവുമായി പല തവണ ചർച്ച നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. സിപിഎം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച യാത്ര കോട്ടയത്തും പത്തനംതിട്ടയിലും എത്തിയപ്പോഴും സഭാ നേതൃത്വവുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നേരത്തെ സർക്കാരിന് ഒപ്പം നിന്നത് ഓർത്തഡോക്സ് സഭ ആയിരുന്നെങ്കിൽ ഇപ്പോൾ ബില്ലിനെ അനുകൂലിക്കുന്നത് യാക്കോബായ വിഭാഗമാണ്.