സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം
റാന്നി വടശ്ശേരിക്കര ബംഗ്ലാവ് കടവ് ഗവ. എൽ പി സ്ക്കൂളിൻ്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രക്കി കടന്നൽ ആക്രമണം. വിദ്യാർഥികൾക്കും മുതിർന്നവർക്കും കുത്തേറ്റു. വടശ്ശേരിക്കര ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ബംഗ്ലാവ് കടവ് പാലത്തിൽ എത്തിയപ്പോഴാണ് കടന്നൽ കൂട്ടത്തിൻ്റെ ആക്രമണം ഉണ്ടായത്. ഇരച്ചെത്തിയ കടന്നൽ കുട്ടം കുട്ടികളേയും രക്ഷകർത്താക്കളെയും, അദ്ധ്യാപകരെയും, മേളക്കാരെയുമെല്ലാം കുത്തിയോടിച്ചതോടെ ഘോഷയാത്ര അലങ്കോലമായി. ആകെ 38 പേർക്ക് പരുക്കേറ്റത്തിൽ 4 വിദ്യാർത്ഥികൾ അടക്കം 18 പേർക്കാണ് സാരമായ പരിക്കേറ്റത്. ഇവരെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഘോഷയാത്ര പാലം കടന്നപ്പോഴാണ് കടന്തൽ കൂട് ഇളകി കൂട്ടത്തോടെ ഘോഷയാത്രക്കിടയിലേക്ക് കടക്കുകയും ആക്രമണം നടത്തുകയും ചെയ്തത്.