യുഡിഎഫ് ചെയർമാൻ, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സ്ഥാനങ്ങളിൽ നിന്നും രാജി | Victor T Thomas
യുഡിഎഫ് ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെച്ച് വിക്ടർ ടി തോമസ്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്ന് വിക്ടർ ടി തോമസ് ആരോപിച്ചു. യുഡിഎഫ് സംവിധാനം നിർജീവമാണെന്നും വിക്ടർ ടി തോമസ് പറഞ്ഞു. ഇനി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ബന്ധമില്ലെന്നും വിക്ടർ ടി തോമസ് അറിയിച്ചു. ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജി പ്രഖ്യാപനം നടത്തിയത് പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്താസമ്മേളനം വിളിച്ചു ചേർത്തായിരുന്നു. 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്നു വിക്ടർ ടി തോമസ്. എന്നാൽ വിക്ടർ ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.