മൈലപ്ര ഗ്രാമ പഞ്ചായത്ത് ഭരണം തുലാസിൽ
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പത്തനംതിട്ട ജില്ലയിലെ മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് യുഡിഎഫ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതോടെ പത്തനംതിട്ട മൈലപ്ര ഗ്രാമ പഞ്ചായത്ത് ഭരണം തുലാസിലായിരിക്കുകയാണ്. അതുകൊണ്ട് ഏക സ്വതന്ത്രന്റെ നിലപാട് നിർണായകമാവും. യുഡിഎഫ് സ്ഥാനാർഥി ജെസി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു ഉപ തെരഞ്ഞെടുപ്പ്. മൈലപ്ര സഹകരണ ബാങ്കിലെ അഴിമതി ഈ തെരഞ്ഞെടുപ്പിൽ നിർണായക വിഷയമായിട്ടുണ്ട്.