കാർ മുങ്ങിപ്പോയ റെയിൽവേ അടിപ്പാത അടച്ചു
1017 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎംസി റോഡിൽ തിരുവല്ല തിരുമൂലപുരം - കറ്റോട് റെയിൽവേ അടിപ്പാത പോലീസും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് താത്കാലികമായി അടച്ചു. വെള്ളം നിറഞ്ഞ് കാർ മുങ്ങിപ്പോയ സാഹചര്യത്തിലാണ് നടപടി. എംസി റോഡിനെയും ടികെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം - കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽനിന്ന് വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ചെങ്ങന്നൂർ ഭാഗത്തുനിന്നു കവിയൂരിലേക്ക് പോവുകയായിരുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ എത്തിയ യാത്രക്കാർ അപകടത്തിൽപെടുകയായിരുന്നു.