കൊന്ന് കുഴിച്ചിട്ടെന്ന് ഭാര്യ: കണ്ടെത്താനാവാതെ പോലീസ്
1160 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭർത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് ഭാര്യ പറഞ്ഞെങ്കിലും മൃതദേഹം കണ്ടെത്താനാവാതെ പോലീസ്. ഭാര്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം പാടം സ്വദേശി നൗഷാദിനെ അടൂര്‍ പരുത്തിപ്പാറയിലെ വാടക വീട്ടിന് സമീപം കൊന്നു കുഴിച്ചിട്ടെന്നാണ് ഭാര്യ നൂറനാട് സ്വദേശി അഫ്സാനയുടെ വെളിപ്പെടുത്തൽ. അഫ്സാന കൂടല്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. 2021 നവംബറില്‍ ബന്ധുവാണ് നൗഷാദിനെ കാണാനില്ലെന്ന് കാട്ടി കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് അഫ്സാനയുടെ വെളിപ്പെടുത്തൽ. അഫ്സാനയെ മൃതദേഹം മറവു ചെയ്തുവെന്ന് പറയുന്ന സ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടു വരികയും ചെയ്തു. എന്നാൽ മൃതദേഹം കിട്ടാത്ത സാഹചര്യത്തില്‍ കൊലക്കുറ്റം അഫ്സാനയില്‍ നിലനില്‍ക്കില്ല.