ബിഎംബിസി നിലവാരത്തിൽ നിർമ്മിച്ച റോഡ് ഒറ്റ മഴയിൽ തകർന്നു |Road
1105 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഉന്നത നിലവാരത്തിൽ നിർമ്മിച്ച റോഡ് ഒറ്റ മഴയിൽ ഒഴുകി പോയി. അയിരൂർ ഗ്രാമപഞ്ചായത്തിലെ പിഡബ്ല്യുഡി റോഡ് ആയ കടയാർ പുത്തൻ ശബരിമല പുത്തേഴം റോഡ് ആണ് തകർന്നത്. ഒരാഴ്ച മുൻപ് ടാറിങ് പൂർത്തിയാക്കിയ റോഡിന്റെ വശങ്ങളടക്കമാണ് ഒറ്റ മഴയിൽ ഒഴുകി പോയത്. ആദ്യ ലെയർ ടാറിങ് പൂർത്തിയാക്കി അഞ്ചുദിവസത്തിനുള്ളിൽ പെയ്ത മഴയിലാണ് ടാറിങ്ങ് നശിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും റോഡിന്റെ നിർമ്മാണം ആരംഭിച്ച സമയത്ത് തന്നെ അശാസ്ത്രീയമായ നടപടികൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ നടപടികളൊന്നും ഉണ്ടായില്ല. രണ്ടര കിലോമീറ്റർ അധികം നീളമുള്ള റോഡ് രണ്ടുകോടി രൂപ ചിലവഴിച്ചാണ് നിർമ്മിക്കുന്നത്. ആദ്യ ലെയർ ടാറിങ്ങിന് ഒരു സെന്റീമീറ്റർ പോലും ഉയരമില്ല. ജലജീവന്‍ മിഷൻ പദ്ധതിയുടെ പൈപ്പുകൾ നിലവിൽ ടാറിന്റെ അടിഭാഗത്താണ് ഉള്ളത്. പൈപ്പ് പൊട്ടിയാൽ അറ്റകുറ്റപ്പണിക്കായി റോഡ് പൊളിക്കേണ്ടിയും വരും. ഇപ്പോൾതന്നെ പലഭാഗങ്ങളിലും പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്.