പൊന്നമ്പലമേട്ടിലെ പൂജ; ഇടനിലക്കാരൻ പിടിയിൽ
1017 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമല പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ കേസിലെ ഇടനിലക്കാരൻ പിടിയിൽ. പൂജ നടത്തിയ ശാന്തി നാരായണനും തമിഴ്നാട് സ്വദേശികൾക്കും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിച്ച കുമളി ആനവിലാസം അയ്യപ്പൻ കോവിൽ സ്വദേശി കണ്ണൻ എന്ന് വിളിക്കുന്ന ചന്ദ്രശേഖർ ആണ് അറസ്റ്റിലായത്. പൂജാരിയും ഒപ്പം ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളുമടക്കം 6 പേർ കൂടിയാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. ഇടനിലക്കാരനായി പ്രവർത്തിച്ച ചന്ദ്രശേഖരനാണ് പൂജ നടത്തിയ ആളുകളെ നേരത്തെ അറസ്റ്റിലായ വനവികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുമായി പരിചയപ്പെടുത്തിയത്. വനത്തിനുള്ളിൽ അതിക്രമിച്ച് കടന്നുവരുടെ കൂട്ടത്തിൽ ചന്ദ്രശേഖരനും ഉണ്ടായിരുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ ജയപ്രകാശിന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. നേരത്തെ വനം വികസന കോർപ്പറേഷനിലെ സൂപ്പർ വൈസർ രാജേന്ദ്രൻ, തൊഴിലാളി സാബു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മൂഴിയാർ പോലീസും വനം വകുപ്പും കേസെടുത്തതോടെ പൂജക്ക് കാർമികത്വം വഹിച്ച തൃശൂർ സ്വദേശി ആയ നാരായണൻ ഒളിവിലാണ്.