ശബരിമല വിഷു ഉത്സവത്തിന് ഇന്ന് സമാപനം
1036 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമലയിലെ വിഷു ഉത്സവത്തിന് ഇന്ന് സമാപനം. മണ്ഡല മകര വിളക്ക് സമയത്തെ തിരക്ക് വിഷു ഉത്സവ സമയത്തും അനുഭവപെട്ടു. എന്നാൽ സ്വകാര്യങ്ങളുടെ അഭാവംശം ഭക്തജനങ്ങളെ ബുദ്ധിമുട്ടിലാക്കി. അതെ സമയം അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾക്കും സന്നിധാനത്ത് തുടക്കം കുറിച്ചു. മേടമാസ - വിഷു പൂജകൾക്കായി ശബരിമല നട തുറന്ന ഏപ്രിൽ 11 മുതൽ ഇന്ന് വരെയുള്ള എല്ലാ ദിവസങ്ങളിലും ശബരീശ ദർശനത്തിനായി വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. തമിഴ് നടൻ യോഗി ബാബുവും നടി മേനകയും വിഷുക്കണി ദർശനത്തിനായി ശബരിമലയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സിനിമാ താരം പാർവതി ഭർത്താവ് ജയറാമിനൊപ്പം ശബരിമലയിൽ ദർശനം നടത്തി. അതേസമയം നിറപുത്തരിക്ക് അയ്യപ്പസ്വാമിക്ക് സമർപ്പിക്കുവാനുള്ള നെൽ കതിർ എടുക്കുന്നതിലേക്കായി ശബരിമല സന്നിധാനത്ത് കരനെൽക്കൃഷിക്ക് വിത്ത് എറിഞ്ഞു . തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ വിത്ത് പാകൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.