Sabarimala Pathinettampadi Roof: ശബരിമലയിൽ പടിപൂജക്ക് കൂടുതൽ സൗകര്യമുണ്ടാക്കും
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ശബരിമലയിൽ പടിപൂജക്ക് കൂടുതൽ സൗകര്യത്തിനായി പതിനെട്ടാംപടിക്ക് മുകളിൽ സ്ഥാപിക്കുന്ന മേൽക്കൂര അടുത്ത മണ്ഡലകാലത്തിന് മുൻപ് പൂർത്തിയാക്കാൻ തീവ്രശ്രമം. ശബരിമലയിൽ വഴിപാടായാണ് മേൽക്കൂര നിർമ്മിക്കുക. ഹൈദരാബാദ് ബേസ്ഡ് വിശ്വസമുദ്ര എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ വഴിപാടായാണ് 70 ലക്ഷം ചെലവുള്ള മേൽക്കൂര നിർമ്മിക്കുന്നത്. പക്ഷെ, ഈ നിർമ്മാണം ഇഴഞ്ഞുനീങ്ങിയതോടെ ദേവസ്വം ബോർഡ് ഭാരവാഹികൾ നേരിട്ട് ഇടപെട്ട് നിർമ്മാണം ത്വരിതഗതിയിൽ ആക്കുകയാണ്. മഴയുള്ളപ്പോൾ പടിപൂജക്കും മറ്റും തടസം വന്നതോടെയാണ് ഇതിനു പരിഹാരമായി ആവശ്യമുള്ളപ്പോൾ മാത്രമുപയോഗിക്കാവുന്ന തരത്തിലുള്ള മേൽക്കൂര പണിയുന്നത്. ആവശ്യമില്ലാത്തപ്പോൾ പതിനെട്ടാംപടിയുടെ ഇരുവശത്തേക്കും മടക്കി വയ്ക്കാവുന്ന വിധത്തിലാണ് മേൽക്കൂര നിർമിക്കുന്നത്.