ഉപദേവത ക്ഷേത്ര നടകളും തുറന്നു | Sabarimala |
1013 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമലയിൽ ഇടവമാസ പൂജകൾക്കായി നട തുറന്നു. ഗണപതി, നാഗർ എന്നീ ഉപദേവത ക്ഷേത്ര നടകളും തുറന്നു. വിളക്കുകൾ തെളിയിക്കുക മാത്രമാണ് ഉണ്ടായത്. പൂജ ചടങ്ങുകൾ നടത്തിയിരുന്നില്ല. ഭക്തർക്ക് മഞ്ഞൾ പ്രസാദം വിതരണം ചെയ്തിരുന്നു. മേൽശാന്തിയായ ഹരിഹരൻ നമ്പൂതിരിയാണ് മാളികപ്പുറം ക്ഷേത്ര നട തുറന്നത്. മെയ് 15നാണ് ഇടവ മാസം ഒന്നാം തീയതി. പുലർച്ചെ 5:30ന് മഹാഗണപതി ഹോമവും നെയ്യഭിഷേകവും നടത്തും. 7.30നാണ് ഉഷപൂജ നടത്തുക. ഭക്തർക്ക് വിർച്വൽ ക്യു വഴി ബുക്ക് ചെയ്ത ദർശനത്തിന് എത്താനാകും. അഞ്ചുദിവസത്തെ പൂജകൾക്കു ശേഷം നട അടയ്ക്കും. പിന്നീട് തുറക്കുക മെയ് 29ന് വൈകുന്നേരം ആയിരിക്കും. തീർത്ഥാടകരുടെ യാത്ര സൗകര്യത്തിനായി കൂടുതൽ കെഎസ്ആർടിസി സർവീസുകളും നടത്തുന്നുണ്ട്.