Sabarimla: അയ്യപ്പ വിഗ്രഹത്തിൽ 18018 തേങ്ങയിൽ നെയ്യ് അഭിഷേകം
18 മലകൾക്ക് സമർപ്പണമായി അയ്യപ്പ വിഗ്രഹത്തിൽ 18018 തേങ്ങയിൽ നെയ്യഭിഷേകം. സന്നിധാനത്ത് തിരക്ക് തുടരുന്നതിനിടെ പുതുവർഷ പുലരിയിൽ നാല് ഭക്തന്മാർ ചേർന്നാണ് വഴിപാടായി ശബരീശന് 18018 നെയ്യഭിഷേകം നടത്തിയത്. വിഷ്ണു ശരൺഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി, രമേശ് റാവു, ദൊരൈ എന്നിവരാണ് വഴിപാടായി നെയ്യഭിഷേകം നടത്തിയത്. പുതുവത്സരാരംഭത്തിൽ ജനുവരി ഒന്നിന് പുലർച്ചെ മൂന്നിന് നട തുറന്ന് നിർമാല്യ ദർശനത്തിനും പതിവ് അഭിഷകത്തിനും ശേഷമാണ് നെയ്യഭിഷേകം നടത്തിയത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി പി.എം. മഹേഷ് നമ്പൂതിരിയാണ് അഭിഷേകം നടത്തിയത്.