അപകട സാധ്യത ഉയർത്തി കിടന്ന തടി നീക്കം ചെയ്തു | Timbers
പത്തനംതിട്ട പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വഴി മുടക്കി അപകട സാധ്യത ഉയർത്തി കിടന്ന തടി നീക്കം ചെയ്തു. നാട്ടുകാരുടെ നിരന്തര ശ്രമത്തിന് ഒടുവിൽ തടി യൂണിയൻകാർ ലോറിയിൽ കയറ്റി അയച്ചു. ആറ് മാസമായി തോട്ടിലും റോഡിലുമായി കിടന്ന തടി കയറ്റാൻ പല തവണ ക്രെയിനും ലോറിയും വന്നെങ്കിലും യൂണിയൻകാർ അനുവദിച്ചില്ല. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപീകരിച്ചെങ്കിലും യൂണിയൻ തർക്കം തടി നീക്കുന്നതിന് തടസമായി. റോഡ് നിർമ്മാണം ഏറ്റെടുത്ത ഉപ കരാറുകാരനും കയ്യോഴിഞ്ഞതൊടെയാണ് ജനങ്ങൾ മുന്നോട്ടുവന്നത്. ഈ കൂറ്റൻ മരത്തടി റോഡിലേക്ക് കിടക്കുന്നത് മൂലം റോഡ് കാണാൻ കഴിയാതെ വരുകയും അപകടം ഉണ്ടാവുകയുമാണ് ചെയ്തിരുന്നത്. മരം തോട്ടിലേക്ക് കിടക്കുന്നതിനാൽ വെള്ളമൊഴുക്കും തടസപ്പെട്ടിരുന്നു.