രമാദേവി കേസിൽ പ്രതി പിടിയിൽ | Ramadevi Case | Thiruvalla police
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പതിനേഴ് വർഷങ്ങൾക്ക് മുൻപ് ഭാര്യയെ കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. തിരുവല്ല പുല്ലാട് വടക്കേ ചട്ടക്കുളത്ത് രമാദേവിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ജനാർദ്ദനൻ നായരാണ് പോലീസ് പിടിയിലായത്. സംഭവ ബഹുലമായ കേസിന്റെ അന്വേഷണം വർഷങ്ങൾ നീണ്ടിട്ടും പോലീസ് വിട്ടില്ല. പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കൃത്യമായി പിടികൂടിയത്. ഭാര്യയുടെ കൊലപാതകത്തിൽ പ്രതികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വർഷങ്ങൾ പിന്നിട്ടതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതി അതിബുദ്ധി കാണിച്ചതും ജനാര്ദ്ദനന് തിരിച്ചടിയായി.