വനം വകുപ്പ് കേസെടുത്തു |Ponnampala Med
പെരിയാർ ടൈഗർ റിസർവ്വ് മേഘലയിലുൾപ്പെട്ട പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നു കയറി പൂജ നടത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. പൂജ നടക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തു വരുകയും ഇത് വിവാദത്തിൽ ആകുകയും ചെയ്തതോടെയാണ് കേരള വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡി.ജി.പി ക്കും വനം വകുപ്പിനും പരാതി നൽകി. തമിഴ്നാട് സ്വദേശിയായ നാരായണസ്വാമി എന്ന ആളാണ് പൂജ നടത്തിയത്. ഇയാൾ നേരത്തെ ശബരിമല മേൽ ശാന്തിയുടെ കീഴിൽ കീഴ് ശാന്തിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ക്രമക്കേട് നടത്തിയതിന് പുറത്താക്കുകയായിരുന്നു. എന്നാൽ സംഭവം വനം വകുപ്പിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച്ച ആണെന്നാണ് ദെവസ്വം ബോർഡ് അധികൃതരുടെ വിലയിരുത്തൽ. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാ കൃഷ്ണൻ പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ട്.