Appointment Scam Case: നിയമനത്തട്ടിപ്പ് കേസ് അഖിൽ സജീവ് പോലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ആയുഷ് വകുപ്പിലെ നിയമനതട്ടിപ്പ് കേസിൽ പ്രതിയായ അഖിൽ സജീവ് പോലീസ് പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെയാണ് പത്തനംതിട്ട പോലീസ് തേനിയിൽ നിന്ന് അഖിൽ സജീവനെ പിടികൂടിയത്. സമാനമായ പല തട്ടിപ്പുകേസുകളും അഖിലിനെ ചോദ്യംചെയ്യുന്നതോടെ ചുരുളഴിയുമെന്നാണു സൂചന. പത്തനംതിട്ട സിഐടിയു ഓഫീസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് അഖിൽ സജീവ് പിടിയിലായതെന്നാണ് പോലീസ് സൂചന. 2021ൽപത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ്. നിയമനത്തട്ടിപ്പ് കേസിൽ തിരുവനന്തപുരം കൻ്റോൺമെന്റ് പോലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ട ബന്ധപ്പെട്ട അഖിലിന കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം കൻ്റോൺമെന്റ് പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. നിയമന തട്ടിപ്പുകേസിലെ മറ്റ് പ്രതികൾക്ക് അഖിലുമായുള്ള ബന്ധം സംബന്ധിച്ചുള്ള ചോദ്യംചെയ്യൽ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനത്തട്ടിപ്പിൽ മുഖ്യപങ്ക് വഹിച്ചത് അഖിൽ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തനിക്ക് കേസുമായി യാതൊരു ബന്ധമില്ലെന്നാണ് അഖിൽ പറയുന്നത്.