അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി
1012 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്തനംതിട്ട ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിയിലായത്. ഇയാൾക്ക് മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ട് ബന്ധം ഉള്ളതായി അന്വേഷണം സംഘം പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. കേസിലെ മുഖ്യ പ്രതി നാരായൺ നമ്പൂതിരിയാണ്. ഇയാൾ ശരത്തിൻ്റെ കൈവശമാണ് പണം ഏൽപ്പിച്ചത് എന്ന് കണ്ടെത്തിയിരുന്നു. കേസിൽ വനം വികസന കോർപ്പറേഷനിലെ സൂപ്പർവൈസർ രാജേന്ദ്രൻ, ജീവനക്കാരനായ സാബു എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. 9 അംഗ സംഘത്തിലെ 5 പേർ തമിഴ്നാട് സ്വദേശികളും ഒരാൾ കുമളി സ്വദേശിയുമാണ്. മെയ് മാസം 8 ന് ആണ് സംഭവം.