9.61 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
1005 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വകാര്യ ബസ്സിൽ ബ്രെഡ് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കടത്തിക്കൊണ്ടുവന്ന എം ഡി എം എയുമായി യുവാവ് പിടിയിൽ. ബാംഗളൂരിൽ നിന്നും കൊണ്ടുവന്ന 9.61 ഗ്രാം എം ഡി എം എയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ മൈലപ്ര സത്യഭവൻ വീട്ടിൽ മിഥുൻ രാജിവ് ആണ് പിടിയിലായത്. പ്രതിയുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഇയാളും സംഘവും ബംഗളുരുവിൽ നിന്നും ആഴ്ച്ചതോറും എം ഡി എം എ കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഡാൻസാഫ് സംഘവും, പത്തനംതിട്ട പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. പോലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇവരുടെ കച്ചവടം. മിഥുനും സംഘവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.