Sabarimala: ഇനിമുതൽ വിർച്വൽ ക്യൂ മാത്രമല്ല, കെഎസ്ആർടിസി ടിക്കറ്റും ബുക്ക് ചെയ്യാം
1011 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമല ദർശനത്തിന് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനൊപ്പം ഇനിമുതൽ കെഎസ്ആർടിസി ടിക്കറ്റും ബുക്ക് ചെയ്യാം. അതായത് ദർശനത്തിന് അനുമതി ലഭിക്കുമ്പോൾ തന്നെ ബസിൽ യാത്രക്കുള്ള ടിക്കറ്റും എടുക്കാൻ കഴിയും. വേർച്ചൽ ക്യൂ ബുക്കിങ് സോഫ്റ്റ് വെയറിൽ ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതോടെ കൃത്യ സമയത്തുതന്നെ പമ്പയിലേക്ക് എത്താനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്താൻ കഴിയും. ശബരിമല മണ്ഡലപൂജ മകരവിളക്ക് കാലയളവില്‍ കെഎസ്ആര്‍ടിസി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അധിക സര്‍വീസുകള്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരക്കിനനുസൃതമായി മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ പ്രധാന സെന്ററുകളില്‍ നിന്നും ഡിമാന്‍ഡ് അനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 40-ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗ്രൂപ്പായി ബുക്ക് ചെയ്താല്‍ ഏത് സ്ഥലത്തുനിന്നും യാത്രക്കാരെ പിക്കപ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ സമയബന്ധിതമായി അയ്യപ്പഭക്തര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ക്രമീകരിക്കും. അയ്യപ്പ ദര്‍ശനം കഴിഞ്ഞ് വരുന്ന ഭക്തര്‍ക്ക് പമ്പയിലെ യൂ-ടേണ്‍ ഭാഗത്ത് മൂന്ന് ബസ് ബേ ക്രമീകരിച്ച് 10 ബസുകള്‍ വീതം തയ്യാറാക്കി നിര്‍ത്തും. ശബരിമല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ കൂടുതല്‍ ബസുകള്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് സര്‍വീസിന് സജ്ജമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.