KSRTC Tour Package: വിനോദ സഞ്ചാരികളെ ആകർഷിച്ച് കെഎസ്ആർടിസി ടൂർ പാക്കേജ്
1014 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്തനംതിട്ട ജില്ലയിലെ മലയോര പ്രദേശങ്ങളുടെയും വന സൗന്ദര്യവും മഴക്കാലത്ത് ആസ്വദിക്കാൻ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് കെഎസ്ആർടിസി. അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടവഞ്ചി സവാരി, കോന്നി ആന വളർത്തൽ കേന്ദ്രം, കുംഭാവുരുട്ടി വെള്ളച്ചാട്ടം, അച്ചൻകോവിൽ ശാസ്താ ക്ഷേത്രം , ജംഗിൾ സഫാരി എന്നിവയാണ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . ആനവണ്ടിയിലെ യാത്രയ്ക്കൊപ്പം വനഭംഗിയും ചാറ്റൽ മഴയും ഒപ്പം കുളിരുകോരുന്ന തണുപ്പും ഏതൊരു യാത്രക്കാരെയും ആകർഷിക്കുന്നവയാണ് . അൽപ്പം സാഹസികത ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതും ഈ യാത്രയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട് . പത്തനംതിട്ട കെഎസ്ആർടിസിയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ഡിപ്പോ ബജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കിയിട്ടുള്ളത് . 24 ന് രാവിലെ 6 മണിക്ക് കൊല്ലത്തുനിന്നാണ് യാത്ര ആരംഭിക്കുന്നത് . അടവിയി നിന്ന് പ്രഭാത ഭക്ഷണവും കഴിച്ച് ഇവിടെ നിന്ന് അച്ചൻകോവിൽ ആറിന്റെ കൈവഴിയായ കല്ലാറിന്റെ തീരത്തുള്ള കേരളത്തിന്റെ പ്രധാന മഴക്കാല ടൂറിസം കേന്ദ്രമായ അടവി ഇക്കോ ടൂറിസം സെന്ററിലേക്കാണ് യാത്ര. പിന്നീട് സാഹസിക വിനോദസഞ്ചാര ആസ്വാദകർക്ക് അടവി സാഹസിക വിനോദ സഞ്ചാര കേന്ദ്രത്തിലെ കുട്ടവഞ്ചി സവാരി. കല്ലാറിൽ മുണ്ടോംമുഴി മുതൽ ഇരട്ടയാർ വരെയുള്ള നാല് കിമി ദൂരമാണ് കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര. തുടർന്ന് കോന്നി ആനത്താവളത്തിലെ ആനക്കൂട് , ഫിലിം പ്രദർശനം , ആന മ്യൂസിയം , സന്ദർശിച്ച ശേഷം അച്ചൻകോവിൽ വനത്തിലൂടെ കുംഭാവുരുട്ടി വെളളച്ചാട്ടം , ആവശ്യമുള്ളവർക്ക് അച്ചൻകോവിൽ ക്ഷേത്രദർശനവും കൂടാതെ തിരികെ അച്ചൻകോവിൽ വനത്തിലൂടെയുള്ള യാത്രയിൽ മൃഗങ്ങളെ കാണാനുള്ള ജംഗിൾ സഫാരിയും ഒരുക്കിയിട്ടുണ്ട്.