നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട കവിയൂരിലാണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് രക്ഷിതാക്കൾക്കായി അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കുട്ടിയെ സിഡബ്ല്യൂസി ഏറ്റെടുക്കും. ഇത് രണ്ടാം തവണയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് കവിയൂരിൽ തുറസായ പുരയിടത്തിൽ ഒരു ദിവസം മാത്രം പ്രായമായ കുരുന്നിനെ കണ്ടെത്തിയത്. ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ആറന്മുള മുളക്കഴയിൽ മാതാവ് ഉപേക്ഷിച്ച കുഞ്ഞിനെ ബക്കറ്റിൽ കണ്ടെത്തിയിരുന്നു. രണ്ടിടത്തും പോലീസാണ് കുട്ടികൾക്ക് രക്ഷയായത്.