വയോധികൻ കുളത്തിൽ മരിച്ച നിലയിൽ
1006 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅടൂർ മഞ്ഞാളിൽ മഹർഷി മംഗലം ക്ഷേത്രത്തിന് അടുത്തുള്ള കുളത്തിൽ വയോധികൻ കുളത്തിൽ മരിച്ച നിലയിൽ. തുവയൂർ തെക്ക് കരിങ്ങാട്ട് മേലേതിൽ തങ്കപ്പനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്കപ്പൻ്റെ മൊബൈലും വസ്ത്രങ്ങളും കുളത്തിന്റെ കരയിൽ ഇരിക്കുന്നത് കണ്ട നാട്ടുകാർ സംശയം തോന്നി ഫയർ ഫോഴ്സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അടൂർ ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് എത്തി തെരച്ചിൽ ആരംഭിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ്, സുരേഷ് കുമാർ നാട്ടുകാരനായ അജയകുമാർ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ചെട്ടിയാരുപടി കുളത്തിൽനിന്നു മൃതദേഹം പുറത്തെടുത്ത് അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.