Sabarimala: ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നിയന്ത്രണങ്ങൾ പാളുന്നു
1015 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമലയിൽ ഭക്തജന തിരക്ക് വർധിച്ചതോടെ നിയന്ത്രണങ്ങളും പാളുന്നു. അയ്യപ്പനെ കാണാനെത്തുന്ന തീർഥാടകരുടെ എണ്ണം ഒരു ലക്ഷത്തോളം എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേര് എത്തുമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മല കയറുന്നവരും ഇറങ്ങുന്നവരും ഒരേ വഴിയിൽ എത്തിയതോടെ ശബരിമലയിലെ നിയന്ത്രണം പാളിയിരുന്നു. തുടർന്ന് 9 മണിക്കൂറാണ് ഭക്തർ ക്യൂവിൽ കാത്തുനിന്നത്. എന്നിട്ടും ഉത്തരവാദപ്പെട്ടവരുടെ ഇടപെടിൽ ഉണ്ടായില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. തീർഥാടകർക്ക് വിശ്രമിക്കാനും ക്യൂ നിൽക്കാനും നിർമ്മിച്ച വലിയ നടപ്പന്തൽ ഒഴിച്ചിട്ടതോടെയാണ് പാതകളിൽ ഭക്തരുടെ നീണ്ട നിരയുണ്ടായത്. ഇതിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ പ്രായമേറിയവരും കുട്ടികളും ഏറെ ബുദ്ധിമുട്ടി. ഇതിനിടയിൽ ഒരു ക്യൂ വിൽ നിന്നും എളുപ്പത്തിലെത്തുന്നിടത്തേക്ക് പലരും മാറി കയറുകയും ചെയ്തു. ഇത് കൂടുതൽ തിക്കും തിരക്കും അനുഭവപ്പെടാൻ കാരണമായി. സമയം ഒരു രാത്രി നീണ്ടതോടെ പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഒമ്പതു മണിക്കൂറോളം ക്യൂവില്‍ നിന്നവര്‍ പലരും ഇരിക്കാൻ പോലും ഇടമില്ലാതെ വലഞ്ഞു. ബാരിക്കേഡിനുള്ളില്‍ നിന്ന് മടുത്തവര്‍ വനത്തിലേക്ക് ചാടി അതു വഴി നിലവിലുള്ള ക്യൂവിലേക്ക് വീണ്ടും തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പമ്പയില്‍ വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കെത്തിയ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിയപ്പോള്‍ ഒമ്പത് മണിക്കൂറോളം വൈകിയിരുന്നു. ഇതോടെ പ്രയാസത്തിലായത് കുത്തനെ കയറ്റവും ഇറക്കവുമുള്ള ഭാഗത്ത് ക്യൂ നിന്നവരാണ്. പ്രായഭേദമന്യേ ഇവിടെ നിന്നവര്‍ ദുരിതത്തിലായി. ഇതോടെ ബാരിക്കേഡില്‍ നിന്ന് പുറത്തിറങ്ങിയവര്‍ യു ടേണ്‍ മുതല്‍ കെഎസ്ഇബി വരെ തടിച്ചു കൂടി നിന്നു. ദര്‍ശനം കഴിഞ്ഞ് തീര്‍ഥാടകര്‍ മടങ്ങുന്ന പാതയിലായിരുന്നു ഇവരുടെ നില്‍പ്പ്. ഇത് തിക്കും തിരക്കമുണ്ടാകാന്‍ കാരണമായി. ശനിയാഴ്ച ഉച്ചയ്ക്കും ഇതേ തിരക്ക് അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ തെരക്ക് വീണ്ടും ഏറുമെന്നാണ് കണക്കുകൾ കാണിക്കുന്നത്. തീർഥാടക ക്ഷേമത്തിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന് ശബരിമലയിൽ എത്തിയ ഭക്തർ ആവശ്യപ്പെട്ടു.