കഞ്ചാവ് ഒരു പൊതിക്ക് 500 രൂപ; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
1011 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഞ്ചാവ് വിൽപ്പന നടത്തുന്ന അതിഥി തൊഴിലാളി പിടിയിൽ. പത്തനംതിട്ടയിലെ പന്തളത്ത് കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ 11 വർഷമായി വാടകക്ക് വീട് എടുത്ത് താമസിച്ച് വരികയായിരുന്നു ഇയാൾ. പശ്ചിമ ബംഗാൾ സിലിഗുഡി സ്വദേശി ദുലാൽ ആണ് പിടിയിലായത്. 360 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പന്തളം പോലീസിന്റെ പിടിയിലായത്. ദിവസങ്ങളായി ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മേസ്തിരിപ്പണിയുടെ മറവിലാണ് ഇയാൾ കഞ്ചാവ് കച്ചവടം ചെയ്യുന്നത്. അതിഥി തൊഴിലാളികൾക്കും നാട്ടുകാർക്കും കഞ്ചാവ് വിറ്റുവരികയായിരുന്നു ഇയാൾ.