ശബരിമലയിൽ ഇ - കാണിക്കയുമായി ദേവസ്വം ബോർഡ്
1019 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമലയിൽ കാണിക്ക അർപ്പിക്കാൻ പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഡിജിറ്റൽ പ്രക്രിയയിലൂടെ ശബരിമല ഭണ്ഡാരത്തിലേക്ക് കാണിക്ക സമർപ്പിക്കാൻ സാധിക്കുന്ന സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ഇനി മുതല്‍ ഭക്തര്‍ക്ക് ലോകത്ത് എവിടെയിരുന്നും അയ്യപ്പ സ്വാമിക്ക് കാണിക്ക സമര്‍പ്പിക്കാം. ശബരിമലയില്‍ ഭക്തര്‍ക്ക് കാണിയ്ക്ക സമര്‍പ്പിക്കുന്നതിനായി ഇ - കാണിക്ക സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍ ഇ - കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന്റെ സീനിയര്‍ ജനറല്‍ മാനേജറില്‍ നിന്ന് കാണിയ്ക്ക സ്വീകരിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവന്, ജി.സുന്ദരേശന്, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ചീഫ് എഞ്ചിനീയര്‍ ആര്. അജിത്ത് കുമാര്‍, അക്കൗണ്ട്സ് ഓഫീസര്‍ സുനില, വെര്‍ച്വല്‍ ക്യൂ സെപ്ഷ്യല്‍ ഓഫീസര്‍ ഒ.ജി. ബിജു, അസിസ്റ്റന്റ് സെക്രട്ടറി രശ്മി, ഐ.ടി. പ്രോജക്ട് എഞ്ചീനിയര്‍ ശരണ്‍ ജി. എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.