കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ദേവസ്വം ബോർഡ്
1015 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂശബരിമലയിൽ ഭക്തർക്ക് ഇനി മുതൽ വഴിപാടുകളും ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ദർശനത്തിനുള്ള വേർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനൊപ്പം ശബരിമലയിലേക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളും ഒരുക്കുക ആണ് ഇതിലൂടെ ദേവസ്വം ബോർഡ് ലക്ഷ്യം വെക്കുന്നത്. തീർഥാടകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇത്തരം ആധുനിക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു. നേരത്തെ ദർശനത്തിനായുള്ള ബുക്കിങ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വഴിപാടുകളും ബുക്ക് ചെയ്യാൻ സാധിക്കും . ഇതുവഴി വഴിപാടുകൾ നടത്തുന്നതിനായി ഭക്തർ അധിക സമയം ചിലവിടേണ്ടതില്ല. ശബരിമലയിലെ സുപ്രധാന വഴിപാടുകളായ പടി പൂജ ,ഉദയാസ്തമന പൂജ ,അഭിഷേകം എന്നിവക്കൊപ്പം ഇതര വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയും. സോഫ്റ്റ് വെയർ കൈകാര്യം ചെയ്യുന്ന ടി സി എസി നൊപ്പം ദേവസ്വം ബോർഡ് ജീവനക്കാരെയും നിയമിച്ചു് പദ്ധതി നടപ്പിലാക്കാനാണ് ബോർഡ് തീരുമാനം. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന തീർഥാടകരാണ് നിലവിൽ വഴിപാടുകൾക്കും പ്രസാദങ്ങൾക്കുമായി ഏറെ ബുദ്ധിമുട്ടുന്നത്. ഇതുവഴി ആ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും എന്നാണ് അധികൃതർ കരുതുന്നത്.