സിപിഎം നേതാവ് തൂങ്ങിമരിച്ച നിലയിൽ
1032 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പി ആർ പ്രദീപിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ കണ്ടെത്തിയത് സിപിഎം ഇലന്തൂർ വല്യവട്ടം പാർട്ടി ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പി ആർ പ്രദീപിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നതായും അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സഹപ്രവർത്തകർ പറയുന്നു. കൂടുതൽ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. പ്രദീപ് ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സിപിഎം ഏരിയ സെക്രട്ടറി, കർഷക സംഘം സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് പ്രദീപ്. ഇലന്തുർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിരുന്നു.