നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു
1006 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചാത്തന്നൂരിൽ 88 കവർ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പരിശോധനയിൽ പിടിച്ചെടുത്തു. അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പാലവിള ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ബിജുവിന്റെ വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ എക്സൈസ് കണ്ടെത്തിയത്. മണിമന്ദിരത്തിൽ ബിജുവിന്റെ വീടിനോട് അടുത്തുള്ള കോഴിക്കൂട്ടിൽ മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു ലഹരി ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്. ഈ മണ്ണ് നീക്കം ചെയ്ത് പുകയില ഉത്പന്നങ്ങൾ കണ്ടെടുക്കുകയായിരുന്നു. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ വിനോദിനാണ് ഈ രഹസ്യ സന്ദേശം ലഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചാത്തന്നൂർ പോലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ റിപ്പോർട്ട് ചാത്തന്നൂർ പോലീസിന് കൈമാറിയിരിക്കുകയാണ്.