പരിചരിക്കാൻ ആരുമില്ല; വൃദ്ധ മാതാവിനെ ഏറ്റെടുത്ത് കിടങ്ങന്നൂർ കരുണാലയം | Karunalayam
പരിചരിക്കാൻ ആളില്ലാത്ത വൃദ്ധ മാതാവിനെ ഏറ്റെടുത്ത് ആറന്മുള കിടങ്ങന്നൂർ കരുണാലയം 'അമ്മ വീട്'. കോഴഞ്ചേരി ഈസ്റ്റ് കുരങ്ങുമല ചക്കനാട്ട് ഏലീയാസിന്റെ ഭാര്യ എൽസമ്മയെയാണ് കരുണാലയത്തിൽ എത്തിച്ചത്. സർക്കാരിന്റെ അതിദരിദ്ര്യ പട്ടികയിൽ ഉൾപ്പെടുന്നവരാണ് എൽസമ്മ. ഗ്രാമ പഞ്ചായത്ത് അംഗം സുനിതാ ഫിലിപ്പിന്റെ നേതൃത്വത്തിലാണ് എൽസമ്മയെ കരുണാലയത്തിൽ എത്തിച്ചത്. ഇവര്‍ ആഹാരവും ചികിത്സയുമില്ലാതെ അപകടത്തിലാകുമെന്നു മനസിലാക്കിയതോടെ വാര്‍ഡ് അംഗത്തിനൊപ്പം ഏക മകൾ ദീപ പോലീസിന്റെ കൂടി സഹായം തേടിയിരുന്നു. ഇതേ തുടർന്നാണ് എത്സമ്മയെ ഏറ്റെടുക്കാൻ കരുണാലയത്തിന് അനുമതി നൽകിയത്.