വിഷു ദിനത്തിൽ കലാഗ്രാമത്തിന്റെ മെഗാ തിരുവാതിര |mega thiruvathira |
1031 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവിഷു ദിനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച് അയിരൂർ കലാഗ്രാമം. ആയിരത്തോളം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര കലകളുടെ നാടായ അയിരൂരിന് വിസ്മയ കാഴ്ചയായി മാറി. മന്ത്രി വീണാ ജോർജ്, അഡ്വ: പ്രമോദ് നാരായണൻ, എം.എൽ.എ,രാജു ഏബ്രഹാം ,മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ.പത്മകുമാർ തുടങ്ങിയവർ തിരുവാതിര ആസ്വദിക്കാനായി എത്തിച്ചേർന്നു. അയിരൂർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ നിന്നായി ആയിരത്തോളം വനിതകളാണ് തിരുവാതിരയിൽ അണിനിരന്നത്. അതേസമയം കലകൾ ആസ്വദിക്കുവാനും പ്രയോഗിക്കുവാനും കഴിയുന്ന സമൂഹത്തിൻ്റെ ലോക വീക്ഷണം തന്നെ മാറുമെന്ന് ചടങ്ങിൽ പങ്കെടുത്ത മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമതി അത്യക്ഷൻ ആർ.അജയകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി പ്രഭാകരൻ, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണി പ്ലാച്ചേരി,അനീഷ് പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു. തിരുവാതിരയെ തുടർന്ന് വിവിധ കലാപരിപാടികളും നടന്നു