പിടി വീഴാതെ കടുവ; ഡ്രോൺ പറത്തി വനം വകുപ്പ്
1363 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകടുവ ശല്യത്തെ തുടർന്ന് പൊറുതിമുട്ടുകയാണ് ഒരു നാട് മുഴുവൻ. കൂട് വെച്ചിട്ടും കടുവ പിടികൂടാൻ സാധിച്ചില്ല ഇതോടെ ഡ്രോൺ പരീക്ഷണം ശക്തമാക്കുകയാണ് വനം വകുപ്പ്. വീടിനുള്ളിലേക്ക് വരെ കടുവ കയറുന്ന സാഹചര്യത്തിൽ നാട്ടുകാർ കനത്ത ആശങ്കയിലാണ്. പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയും. അതേസമയം കടുവയെ തിരിച്ചറിയാൻ ആദ്യം ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിൽ കടുവയുടെ മുഖം തെളിഞ്ഞതോടെ നാട്ടുകാർ കൂടുതൽ ആശങ്കയിലായി. ഇതോടെ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇതിലേക്ക് കയറാതെ കടുവ സഞ്ചാരം തുടരുകയാണ്. ഒരാഴ്ചയോളം കടുവയെ കാണാതിരുന്നത് നാട്ടുകാർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ, വീണ്ടും എത്തിയത് ഇവർക്ക് ഭീഷണി ആയി. നാട്ടിൽ തന്നെയുണ്ടെന്ന വിവരം പുറത്തുവന്നതോടെ ജനം വീണ്ടും ഭീതിയിലായി. ജനവാസ കേന്ദ്രങ്ങളോടു ചേർന്ന കാടുമൂടിയ റബർ തോട്ടങ്ങളിലാണ് കടുവയുടെ വാസം. കോട്ടമലയിൽ തോട്ടത്തിൽ തീ പടർന്നിരുന്നു. ഇതിനു ശേഷമാണ് കടുവയുടെ സാന്നിധ്യം പുറംനാടുകളിൽ കണ്ടത്. തീ പടർന്നപ്പോൾ തോട്ടത്തിൽ നിന്ന് കടുവ പുറത്തു കടന്നതാകാമെന്നാണ് സംശയം. ഒന്നിലധികം കടുവകളുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്.