മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു
1015 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപത്തനംതിട്ടയിൽ വീശി അടിച്ച കാറ്റിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. വേനൽ മഴക്ക് അകമ്പടി ആയി ഉണ്ടായ കാറ്റിൽ വ്യാപക നാശമാണ് ഉണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ കാറ്റിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികനായ അടൂർ നെല്ലിമുകള്‍ ആഷാലയത്തില്‍ മനു ആണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. മനു സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുകയായിരുന്നു. ചൂരക്കോട് കളിത്തട്ടിന് സമീപം കൂറ്റന്‍ വാക മരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വീണത്. മനു സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പുളിവാക മരവും അടൂര്‍ കച്ചേരിചന്തയുടെ വണ്‍വേ തീരുന്ന ഭാഗത്ത് നിന്ന് കാറ്റത്ത് ഒടിഞ്ഞു വീണിരുന്നു. അടൂരിൽ നിന്നും പോലീസും അഗ്നി ശമന സേനയും എത്തി മരങ്ങൾ മുറിച്ചു മാറ്റി. റോഡിലൂടെ ഉള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടിരുന്നു. വൈദ്യുത ലൈനുകളും പൊട്ടി വീണു.