ഒരു രൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെള്ളം | Water ATM | Palakkad |
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇനിമുതൽ പാലക്കാട് ഒറ്റപ്പാലം ബസ്റ്റാൻഡിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ തണുത്ത വെള്ളം ലഭ്യമാകും. അഞ്ചു രൂപ കൊടുത്താൽ 5 ലിറ്റർ വെള്ളവും ലഭിക്കും. പുതിയ വാട്ടർ എടിഎം ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നഗരസഭയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി വന്നിട്ടുള്ളത്. നഗരസഭ ചെയർപേഴ്സൺ ആയ കെ ജാനകി ദേവിയാണ് വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തണുത്ത വെള്ളമാണ് ഇവിടെ ലഭ്യമാവുക. ഏറ്റവും കുറഞ്ഞ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് 2021 - 22 സാമ്പത്തിക വർഷത്തെ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നഗരസഭ ബസ് സ്റ്റാൻഡിൽ ആണ് വാട്ടർ എടിഎം സ്ഥാപിച്ചിട്ടുള്ളത്. നഗരസഭ വൈസ് ചെയർമാനായ കെ രാജേഷ് ആണ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി എത്തിയത്.