പ്രബന്ധം അവതരിപ്പിക്കാൻ മീന രാമസ്വാമി | Transgender | Meena Ramaswamy |
1015 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂട്രാൻസ്ജെൻഡർ വിഭാഗവുമായി ബന്ധപ്പെട്ട പ്രബന്ധം ജപ്പാനിലെ രാജ്യാന്തര വേദിയിൽ അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണ് മലയാളി വനിതയായ മീന രാമസ്വാമിക്ക്. ഇവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒപ്പം തന്നെ പ്രശ്നപരിഹാര നിർദ്ദേശങ്ങളും ഈ പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിനിയാണ് മീന രാമസ്വാമി. ജൂലൈ ആദ്യ ആഴ്ചയിൽ ജപ്പാനിൽ വച്ചാണ് കോൺഫറൻസ് നടക്കുന്നത്. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് ഈ പ്രബന്ധം തയ്യാറാക്കാനായി പഠനം നടത്തിയത്. 104 പേരെ നേരിൽ കാണുകയും 318 പേരുടെ പ്രതികരണങ്ങൾ ശേഖരിച്ചുമാണ് വിവരങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ട്രാൻസ്ജെൻഡർ വിഭാഗത്തെ മികച്ച രീതിയിൽ പരിഗണിക്കുന്നതിൽ കേരളം വളരെ മുന്നിലാണ് എന്നും ഇന്ത്യ കുറച്ചു കൂടി മുന്നോട്ടു വരേണ്ടതുണ്ട് എന്നും ഈ പ്രബന്ധത്തിൽ പറയുന്നു.