Bus accident in palakkad: പാലക്കാട് കല്ലട ബസ് മറിഞ്ഞു: രണ്ട് മരണം
1045 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാലക്കാട് തിരുവാഴിയോട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിനിയായ സ്ത്രീയും ഒരു പുരുഷനുമാണ് മരണപ്പെട്ടത്. ചെന്നൈയിൽ നിന്ന് കോഴിക്കോട് വരികയായിരുന്ന ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ബസ്സാണ് അപകടത്തിൽപെട്ടത്. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് സമീപത്ത് ഇന്ന് രാവിലെ 7:45ഓടെയാണ് അപകടം . 38 ഓളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണംവിട്ട ബസ് വൈദ്യുത പോസ്റ്റിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നുവെന്നാണ് യാത്രക്കാരുടെ പ്രതികരണം.മരിച്ചവരുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസിനടിയിൽ അകപ്പെട്ട രണ്ടുപേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.രണ്ടുപേർ മരണപ്പെട്ടതായി ഔദ്യോഗിക വിവരം ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി പങ്കു വച്ചു.ഒറ്റപ്പാലം എംഎൽഎ കെ.പ്രേംകുമാർ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് . ക്രെയിൻ ഉപയോഗിച്ചു ബസ് റോഡിൽനിന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.