എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം സ്വന്തമാക്കി ഇരട്ട സഹോദരങ്ങൾ
എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം സ്വന്തമാക്കി ഇരട്ട സഹോദരങ്ങൾ. കിഴക്കുംകര വീട്ടിലെ ബാലസുബ്രഹ്മണ്യൻ - സിന്ധു ദമ്പതികളുടെ മകൻ സിദ്ധാർത്ഥും മകൾ സൂര്യ ബാലയും മുഴുവൻ വിഷയങ്ങളില്‍ എ പ്ലസ് സ്വന്തമാക്കിയിരിക്കുകയാണ്. വാണിയംകുളം ടി ആർ കെ ഹയർ സെക്കൻഡറി സ്കൂളിൽ ഒരേ ക്ലാസിലാണ് ഇരട്ട സഹോദരങ്ങളായ രണ്ടുപേരും പഠിച്ചത്. സിദ്ധാർത്ഥ് ചിത്രരചനയിൽ കഴിവു തെളിയിച്ച മിടുക്കനാണ്. ലോക്ഡൗൺ ഇടവേളകളെ ഉപയോഗപ്പെടുത്തി വരച്ച നൂറുകണക്കിന് ചിത്രങ്ങളുണ്ട് സിദ്ധാർത്ഥിൻറെ വീട്ടിലെ സ്വീകരണ മുറിയിൽ. പഠന ഇടവേളകളെ സിദ്ധാർത്ഥ് ചിത്രം വരയ്ക്കാനും അതേസമയം സൂര്യബാല നൃത്ത പരിശീലനത്തിനുമായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നും മക്കളുടെ തിളക്കമാർന്ന വിജയത്തിൽ സന്തോഷമുണ്ടെന്നും മാതാവ് സിന്ധു പറഞ്ഞു. സൂര്യ ബാല ഉറക്കെ വായിച്ചു പഠിക്കുന്നത് കേട്ടാണ് സിദ്ധാർത്ഥ് പഠിച്ചിരുന്നത്. ഇതായിരുന്നു ഇവരുടെ പഠന രീതി.palakkadTimesXP MalayalamUpdated: 20 May 2023, 10:20 am