ബാഗിലുള്ളത് മൃതദേഹം തന്നെയെന്ന് സ്ഥിരീകരണം
കോഴിക്കോട് ഹോട്ടൽ ഉടമയുടെ മൃതദേഹം കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ ട്രോളിബാഗുകൾ കണ്ടെത്തി. അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിനു താഴെയാണ് ബാഗുകൾ കണ്ടെത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി ട്രോളിബാഗിൽ അട്ടപ്പാടി ചുരത്തിൽ എത്തിച്ച് മുകളിൽനിന്നു വലിച്ചെറിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുകയായിരുന്ന സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവർ ചെന്നൈയിൽ പോലീസ് കസ്റ്റഡിയിലായി. സിദ്ദിഖിൻ്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് സംഘം കസ്റ്റഡിയിലായവരിലേക്ക് എത്തിയത്.palakkadTimesXP MalayalamUpdated: 26 May 2023, 1:02 pm