DronePilot: ഡ്രോൺ പരിശീലനത്തിൽ അവസരമൊരുക്കി തൃത്താല പഞ്ചായത്ത്
1014 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേന്ദ്രസർക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകൃത ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റ് നേടാനൊരുങ്ങുകയാണ് തൃത്താല പഞ്ചായത്തിലെ ഒരു സംഘം യുവാക്കൾ . പാലക്കാട് ജില്ലയിലെ ആദ്യ സർക്കാർ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രമാണ് തൃത്താല ചാത്തന്നൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് . നൈപുണ്യവികസനത്തിന്റെ ഭാഗമായാണ് ഡ്രോൺ പരിശീലനം പഞ്ചയാത്ത് നടപ്പിലാകുന്നത് . തൃത്താല പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിലെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പരിശീലന പദ്ധതി രൂപീകരിക്കുന്നത് . സംസ്ഥാനത്ത് ആദ്യമായാണ് ബ്ലോക്ക് പഞ്ചായത്ത് നൂതന തൊഴിൽ മേഖലയായ ഡ്രോൺ പരിശീലനത്തിനായി ഫണ്ട് അനുവദിക്കുന്നത് . ബ്ലോക്കിലെ 11പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത് ഇതിൽ ഒരു വനിതയും ഉൾപ്പെടുന്നു . കൂടാതെ ജി.എസ്.ടി.യൂസിങ്, ടാലി, അസിസ്റ്റ് ബ്യൂട്ടി തെറാപ്പിസറ്റ് തുടങ്ങി കോഴ്സുകൾക്കും പഞ്ചായത്ത് നേതൃത്വം നൽകുന്നുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.പി..റജീന പറഞ്ഞു. ഡ്രോൺ പരിശീലനം കൂടാതെ നൂതന തൊഴിൽ മേഖലകളായ വെർച്ച്വൽ റിയാലിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി പരിശീലനങ്ങൾ അസാപ് സ്കിൽ പാർക്കുകൾ വഴി നൽകുന്നുണ്ടെന്ന് ചാത്തന്നൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് സെൻറർ ഹെഡ് ഗോപകുമാർ അറിയിച്ചു.കാസർകോട് വിദ്യാനഗറിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാത്രമാണ് അസാപ് കേരളയുടെ ഡ്രോൺ പരിശീലനം തുടർച്ചയായി നൽകി വരുന്നത്.