Pattambi Police: രണ്ടരലക്ഷത്തോളം രൂപ വിലമതിക്കുന്ന ബാഗ് പോലീസിനെ ഏൽപ്പിച്ചു, മാതൃകയായി യുവാക്കൾ
1381 views
palakkad വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവഴിയിൽനിന്ന് കളഞ്ഞുകിട്ടിയ ലാപ്പ്ടോപ്പ് ഉൾപ്പെടുന്ന ഉപകരണങ്ങളും പണവുമടങ്ങുന്ന രണ്ടരലക്ഷത്തോളം രൂപ വിലമതിക്കുന്ന ബാഗും പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാക്കൾ മാതൃകയായി. സോഷ്യൽ മീഡിയകളിലെ വ്ലോഗറായ ഹാരിഷ് തളിയുടേതാണ് ബാഗ്. പട്ടാമ്പി മാട്ടായ സ്വദേശികളായ പാലത്തിങ്ങൽ ആദിത്യനും കുന്നത്തായത്ത് വീട്ടിൽ പ്രണവും നടക്കാനിറങ്ങിയപ്പോഴാണ് വഴിയിൽ നിന്നും ബാഗ് കണ്ടെത്തിയത്. തുറന്നു നോക്കുമ്പോൾ ലാപ്ടോപ്പും പണവും ബ്ലൂടൂത്ത് ഇയർ ബഡ്സ് ഉൾപ്പെടെ വിലപിടിപ്പുള്ള മറ്റു ഉപകരണങ്ങളാണ് ഉണ്ടായിരുന്നതെന്നും ഉടനെ ബാഗ് പട്ടാമ്പി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. തങ്ങൾക്ക് പാരിതോഷികങ്ങൾ ആവശ്യമില്ലെന്നും യഥാർത്ഥ ഉടമയിലേക്ക് ബാഗ് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ആദിത്യനും പ്രണവും കൂട്ടിച്ചേർത്തു