പുഴയുടെ നടുവിലായി വാറ്റു കേന്ദ്രം
1031 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപുഴയുടെ നടുവിലായി വാറ്റു കേന്ദ്രം. ഈ വാറ്റു കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ കുറുകെയുള്ള തടയണയുടെ സമീപത്താണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഈ വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തത്. ഭാരതപ്പുഴയുടെ മധ്യഭാഗത്തായാണ് രഹസ്യ വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വാറ്റു കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് സംഘം സ്ഥലത്ത് എത്തി വാറ്റ് കേന്ദ്രം തകർത്തു. ഇവിടെ നിന്ന് 700 ലിറ്റർ വാഷ് കണ്ടെത്തി കേസെടുക്കുകയും ചെയ്തു. ഒറ്റപ്പാലം എക്സൈസ് റേഞ്ച് അസിസ്റ്റൻറ് ഇൻസ്പെക്ടർ പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് വാറ്റു കേന്ദ്രം നശിപ്പിച്ചത്. ചാരായം വാറ്റി ഒറ്റപ്പാലത്തെയും സമീപപ്രദേശങ്ങളിലെയും ഉത്സവങ്ങൾക്ക് വിൽപ്പന നടത്തിയിരുന്നതായും ഇതിനായാണ് ഈ വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത് എന്നും എക്സൈസ് കണ്ടെത്തിയിരന്നു. വാഷിന്റെ ഉടമസ്ഥരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.