അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയുടെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു
അട്ടപ്പാടിയിൽ നക്കുപ്പതിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസിയുടെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു. പിന്നാലെ റോഡിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് ഭിത്തിയിലിടിച്ച് ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി. നാൽപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻഭാഗത്തെ നാലു ചക്രങ്ങളും ചെയ്സിൽനിന്ന് ഊരിത്തെറിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മണ്ണാർക്കാടുനിന്നു യാത്രക്കാരെ കയറ്റി അട്ടപ്പാടിയിലെ ആനക്കട്ടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത്. ബസിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാത്തതിനാലാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.palakkadTimesXP MalayalamUpdated: 8 Jun 2023, 8:35 pm